തുടര്‍ച്ചയായി നാലാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം സര്‍വകാല റെക്കോര്‍ഡില്‍...
തുടര്‍ച്ചയായി നാലാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം സര്‍വകാല റെക്കോര്‍ഡില്‍. മാര്‍ച്ച് 15ന് അവസാനിക്കുന്ന ആഴ്ചയില്‍ വിദേശനാണ്യ ശേഖരം 64229 കോടി ഡോളറായി (642.292 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുകയാണ്.
മാര്‍ച്ച് 15ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരത്തില്‍ 639.6 കോടി ഡോളറിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 56838.6 കോടി ഡോളറായി ഉയര്‍ന്നു. ഒരാഴ്ച കൊണ്ട് 603.4 കോടി ഡോളറിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.
വിദേശനാണ്യ ശേഖരത്തിലെ സ്വര്‍ണശേഖരത്തിലും വര്‍ധനയുണ്ടായി. 42.5 കോടി ഡോളറിന്റെ വര്‍ധനയോടെ 5114 കോടി ഡോളറായി വര്‍ദ്ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 കലണ്ടര്‍ വര്‍ഷത്തില്‍ വിദേശനാണ്യ ശേഖരത്തില്‍ 5800 കോടി ഡോളറിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha