ക്രൂഡ് ഓയില്‍ വിലയില്‍ കനത്ത ചാഞ്ചാട്ടം
ഇന്നലെ രാജ്യാന്തര ക്രൂഡോയില്‍ വില കനത്ത ചാഞ്ചാട്ടം നേരിട്ടു. ബാരലിന് രണ്ടു മാസത്തെ കുറഞ്ഞ നിരക്കിലേക്ക് വീണ ക്രൂഡോയില്‍ വില, അമേരിക്കയില്‍ ഉത്പാദനം ഇടിഞ്ഞെന്ന വാര്‍ത്തകള്‍ പുറത്തെത്തിയതോടെ നേട്ടത്തിലേക്ക് തിരിച്ചു കയറി. ബാരലിന് 43.69 ഡോളറിലായിരുന്നു ക്രൂഡോയില്‍ വ്യാപാരം. അമേരിക്കയുടെ ഉത്പാദന കണക്കുകള്‍ പുറത്തെത്തിയതോടെ വ്യാപാരം ബാരലിന് 44.85 ഡോളര്‍ നിരക്കിലേക്ക് ഉയര്‍ന്നു. ഇന്ത്യ വന്‍തോതില്‍ വാങ്ങുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 46.66 ഡോളര്‍ വരെ ഇടിഞ്ഞ ശേഷം 47.07 ഡോളറിലുമെത്തി.
https://www.facebook.com/Malayalivartha