ഇനി മോഡി യുഗം? മോഡിയില്‍ വിശ്വാസമര്‍പ്പിച്ച് ഓഹരി വിപണിയും കുതിക്കുന്നു
ദേശീയതലത്തില്‍ സുസ്തിരമായ ഭരണം നിലവില്‍ വരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണി കുതിക്കുന്നു. ഇതേ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിക്ക് സഹായകമായത്.
എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റമുണ്ടായി. സെന്‍സെക്‌സ് 370 പോയിന്റ് ഉയര്‍ന്നു. ദേശീയ ഓഹരി വിപണി സൂചികയായ നിഫ്റ്റി 7100 പോയിന്റ് മറികടന്നു.ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും നേട്ടം രേഖപ്പെടുത്തി. ദേശീയ തലത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളാണ് വിപണിയില്‍ കുതിപ്പിന് ഇടയാക്കിയത്.
ബോംബെ ഓഹരി വിപണി സൂചികയായ സെന്‍സെക്‌സ് 370 പോയിന്റ് ഉയര്‍ന്ന് 24000 പോയിന്റ് എന്ന മാജിക് നമ്പറിനടുത്തെത്തി. നിഫ്റ്റി 100 പോയിന്റ് ഉയര്‍ന്ന് 7100 എന്ന റെക്കോര്‍ഡിലെത്തി. ഇന്നലെയും ഓഹരി വിപണികളില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.
ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യത്തിലും ഇന്ന് ഉണര്‍വുണ്ടായി. ഡോളറൊന്നിന് 59 രൂപ 70 പൈസ എന്ന നിലയിലാണിപ്പോള്‍ രൂപയുടെ മൂല്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha