നേരിട്ടുളള വിദേശ നിക്ഷേപത്തിന്റെ വരവില്‍ വര്‍ധന
രാജ്യത്തേക്കു നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വരവില്‍ വര്‍ധന. ഏപ്രില്‍ മുതല്‍ മേയ് വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്ക് എത്തിയത് 1,020 കോടി ഡോളറാണ്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 23 ശതമാനത്തിന്റെ വര്‍ധനയുണ്ട്.
2016-17 സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമായി എത്തിയത് 6,080 കോടി ഡോളറായിരുന്നു. എഫ്.ഡി.ഐ. നയങ്ങളില്‍ കേന്ദ്രം ഇളവു വരുത്തിയത് നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിപ്പിച്ചതായി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഭക്ഷ്യ ഉത്പാദക മേഖലയില്‍ മാത്രം 18.79 കോടി ഡോളര്‍ നിക്ഷേപമായി എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha