കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ പ്രാഥമിക ഓഹരി വില്പന ചൊവ്വാഴ്ച ആരംഭിക്കും
കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ 1468 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രാഥമിക ഓഹരി വില്പനയായ ഐ പി ഒ ചൊവ്വാഴ്ച ആരംഭിക്കും .പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ 42-432 രൂപ നിലവാരത്തിലാണ് വില്പനയ്ക്ക് വയ്ക്കുന്നത് .വില്‍പന മൂന്ന് ദിവസം നീണ്ടു നില്‍ക്കും .സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്കളില്‍ ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ പൊതുമേഖലാ കപ്പല്‍ശാല എന്ന പ്രത്യകത ഇതോടെ കൊച്ചിന്‍ ഷിപ്പിയാര്‍ഡിനു ലഭിക്കും . ഓഹരി സ്വന്തമാക്കാന്‍ ചുരുങ്ങിയത് 30 ഓഹരികള്‍ക്ക് അപേക്ഷിക്കണം.
ഇഷ്യൂ വിലയേക്കാള്‍ ഓഹരിയൊന്നിന് 21 രൂപയുടെ കിഴിവ് വ്യക്തിഗത റീട്ടെയില്‍ അപേക്ഷകര്‍ക്കുണ്ടാവും.ജീവനക്കാര്‍ക്കും ഇതേ കിഴിവ് ലഭിക്കും . കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ 33984000 ഓഹരികളുടെ വിലാപനയാണ് ലക്ഷ്യമിടുന്നത് .ഇതില്‍ 22656000 ഓഹരികള്‍ പുതുതായി പുറപ്പെടുവിക്കുന്നതാണ് .സര്‍ക്കാരിന്റെ 10 ശതമാനമായ 11328000 ഓഹരികളും വിപണിയില്‍ എത്തിക്കും .ഓഹരി വില്പന പൂര്‍ത്തിയാകുന്നതോടെ കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ കേന്ദ്ര സര്‍ക്കാരിനുള്ള പങ്കാളിത്തം 75 ശതമാനമായി കുറയും.
ഓഹരി മൂലധന സമാഹരണത്തിലൂടെ ലഭിക്കുന്ന പണം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ അധീനതയില്‍ ഉള്ള 42 ഏക്കര്‍ പ്രദേശത്തു അന്താരാഷ്ര നിലവാരത്തിലുള്ള പുതിയ ഡ്രൈ ഡോക്കും നിര്മിക്കുന്നതിനാണ് വിനിയോഗിക്കുക .ഈ ഡോക്കില്‍ വിദേശ കപ്പലുകളുടെ അറ്റകുറ്റ പണിയും ദ്രവീകൃത പ്രകൃതി വാതക കണ്ടയ്‌നറുകളുടെ നിര്മാണവുമാണ് നടക്കുക.
നാവിക സേന വിമാന വാഹിനിയുടെ നിര്‍മാണം ഉള്‍പ്പടെ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കരാറുകള്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡിനു ലഭിച്ചിട്ടുണ്ട് .കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ഉള്‍പ്പെടയുള്ള രാജ്യത്തെ ഏതാനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയ്ക്ക് 2015 നവംബറില്‍ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രി സാഭ അനുമതി നല്‍കിയിരുന്നു .
https://www.facebook.com/Malayalivartha