ഡോളറിനെതിരെ രൂപയ്‌ക്ക് വൻ തളർച്ച
ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്നലെ 51 പൈസയുടെ നഷ്‌ടം നേരിട്ടു. വ്യാപാരം പൂർത്തിയായപ്പോൾ 64.78ആണ് രൂപയുടെ മൂല്യം. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈവർഷം പലിശ ഉയർത്തുമെന്ന് അറിയിച്ചതാണ് ഡോളറിനു കരുത്തായത്. ഡോളറിനെതിരെ അഞ്ച് ശതമാനം വരെ വളർച്ച കുറിച്ചു നിൽക്കവേയാണ് ഇന്നലെ രൂപ നഷ്‌ടത്തിലേക്ക് ഇറങ്ങിയത്.
https://www.facebook.com/Malayalivartha