വ്യാപാര നിയമങ്ങള്‍ ലംഘിച്ച കാര്‍ കമ്പനികള്‍ക്ക് പിഴ
വ്യാപാര നിയമങ്ങള്‍ ലംഘിച്ച 14 കാര്‍ നിര്‍മാതാക്കള്‍ 2,545 കോടി രൂപ പിഴയടക്കണമെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ മാരുതി, ടാറ്റ മോട്ടേഴ്‌സ്, ഹോണ്ട, ഫോക്‌സ്, വാഗണ്‍, ഫിയറ്റ്, ബിഎംഡബ്ല്യ, ഫോര്‍ഡ്, ജനഉന്റ മോട്ടേഴ്‌സ്, ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ്, മഹിന്ദ്ര ആന്റ് മഹീന്ദ്ര, മേഴ്‌സിഡസ് ബെന്‍സ്, നിസാന്‍, സ്‌കോഡ, ടയോട്ട തുടങ്ങിയ കമ്പനികള്‍ക്കാണ് പിഴ ചുമത്തിയത്. ശരാശരി വിറ്റ് വരവിന്റെ രണ്ട് ശതമാനമാണ് പിഴ.
215 പേജ് വരുന്ന ഉത്തരവില്‍ 60 ദിവസത്തിനകം പണമടയ്‌ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശിക സ്‌പെയര്‍ പാര്‍ട്‌സ് വിതരണക്കാരുമായുളള വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. ടാറ്റാ മോട്ടേഴ്‌സിനാണ് ഏറ്റവും കൂടുതല്‍ പിഴ.
1346.46 കോടി രൂപ, മാരുതി 471.14 കോടിരൂപയും മഹീന്ദ്ര ആന്റ് മഹീന്ദ്ര 292.25 കോടി രൂപയും പിഴയൊടുക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha