വെളിച്ചെണ്ണ വില കുറയുന്നു
ക്വിന്റലിന് ഇന്നലെ 100 രൂപ കുറഞ്ഞ് ടെര്‍മിനല്‍ വിപണിയില്‍ 15,900 രൂപയിലെത്തി. തമിഴ്‌നാട്ടിലെ പ്രമുഖ വിപണന കേന്ദ്രമായ കാങ്കയത്ത് 15,450 രൂപയായി. കോഴിക്കോട് 17,000 രൂപയും.
ഓണവിപണിയില്‍ ക്വിന്റലിന് 17,000 രൂപ മറികടക്കുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് വില ക്രമമായി കുറയാന്‍ തുടങ്ങിയത്. കേരളത്തില്‍ ആവശ്യം ഓണക്കാലത്ത് 50 ശതമാനത്തോളം കുറഞ്ഞുവെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് ഭക്ഷ്യ എണ്ണകളുടെ കുറഞ്ഞ വിലയാണ് ഇതിനു കാരണം. പാമോയില്‍ 60 രൂപയ്‌ക്കടുത്തും സണ്‍ഫവര്‍ ഓയില്‍ 80 രൂപയ്‌ക്കും ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha