ലോകകപ്പ് ഫുട്‌ബോള്‍ മത്സര വിവരണം മലയാളത്തില്‍. അത് തെരഞ്ഞെടുത്തത് 6 ദശലക്ഷം പേര്‍
റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ കമന്റി ചരിത്രത്തിലാദ്യമായി മലയാളത്തില്‍ ലഭ്യമാക്കിയപ്പോള്‍, അത് കണ്ടത് 6.8 ദശലക്ഷം പേര്‍
മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ ആയ സോണി ഇത്തവണ ഹിന്ദി, മലയാളം, ബംഗാളി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ കമന്റി ഏര്‍പ്പെടുത്തുകയായിരുന്നു. ഗ്രാമ പ്രദേശങ്ങളിലും മറ്റും ഫുട്‌ബോളിനുള്ള ജനപ്രീതി തിരിച്ചറിഞ്ഞു നടത്തിയ നീക്കം എന്തായാലും ഫലം കണ്ടു.
രാജ്യത്തെ മൊത്തം ഫുട്‌ബോള്‍ ലൈവ് വ്യൂവര്‍ഷിപ്പിന്റെ 49 ശതമാനവും പ്രാദേശിക ഭാഷ തെരഞ്ഞെടുത്തവരായിരുന്നു. പ്രമുഖ കമന്റേറ്റര്‍ ഷൈജു ദാമോദരനാണ് മലയാളം കമന്ററി നല്‍കുന്നത്.
വ്യൂവര്‍ഷിപ്പിന്റെ കാര്യത്തിലും കേരളം മുന്നിലാണ്. പശ്ചിമ ബംഗാള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ കാണികള്‍ കേരളത്തില്‍ നിന്നാണ്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളും മഹാരാഷ്ട്രയുമാണ് തൊട്ടുപിന്നില്‍.
ആദ്യത്തെ 26 മത്സരങ്ങള്‍ തത്സമയം വീക്ഷിച്ചത് ഇന്ത്യയൊട്ടാകെ 69.3 ദശലക്ഷം പേരാണ്. മാച്ചുകളുമായി ബദ്ധപ്പെട്ട എല്ലാ പരിപാടികളും കൂടി കണക്കിലെടുത്താല്‍, കാണികളുടെ എണ്ണം ആകെ 117.3 ദശലക്ഷമാണ്.
ജര്‍മ്മനിയും മെക്‌സിക്കോയും തമ്മിലുള്ള മത്സരമാണ് ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത്.
https://www.facebook.com/Malayalivartha