നോക്കിയ ചെന്നൈ പ്ലാന്റ് അടച്ചു പൂട്ടുന്നു ; നിരവധി പേര്‍ക്ക് തൊഴില്‍ നഷ്‌ടമാകും
ചെന്നൈയിലെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ പ്ലാന്റ് നവംബര്‍ ഒന്നു മുതല്‍ അടച്ചിടാന്‍ നോക്കിയ തീരുമാനിച്ചു. മൈക്രോസോഫ്‌റ്റ് കഴിഞ്ഞ ഏപ്രിലില്‍ 720 കോടി ഡോളറിന് ഏറ്റെടുത്തിരുന്നു. എന്നാല്‍ ഏറ്റെടുക്കല്‍ കരാറില്‍ നോക്കിയയുടെ ചെന്നൈ പ്ലാന്റ് ഉള്‍പ്പെട്ടിരുന്നില്ല. ഇവിടെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം തുടരുന്നത് സംബന്ധിച്ച് മൈക്രോസോഫ്‌റ്റില്‍ നിന്ന് അറിയിപ്പൊന്നും ലഭിക്കാത്തതിനാലാണ് പ്ലാന്റ് പൂട്ടാന്‍ തീരുമാനിച്ചത്.
കരാറില്‍ ചെന്നൈ പ്ലാന്റില്‍ സംയുക്തമായ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം തുടരാമെന്നുണ്ടെങ്കിലും ഒക്‌ടോബര്‍ 31 ന് ശേഷമുള്ള നിര്‍മ്മാണ ഓര്‍ഡറുകള്‍ മൈക്രോസോഫ്‌റ്റ് നോക്കിയക്ക് നല്‍കിയിട്ടില്ല. ഉയര്‍ന്ന നികുതി ഈടാക്കേണ്ടി വരുമെന്ന് കാണിച്ചാണ് മൈക്രോസോഫ്‌റ്റ് വിമുഖത കാട്ടിയത്. ആദായ നികുതി വകുപ്പും നോക്കിയയും തമ്മില്‍ ചെന്നൈ പ്ലാന്റിനെ സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിയമയുദ്ധം തുടരുന്നുണ്ട്. ഈ പ്ലാന്റ് പൂട്ടുന്നതോടെ ആറായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്‌ടമാകും.
https://www.facebook.com/Malayalivartha