ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു
ഓണ്‍ലൈന്‍ വഴി നടത്തുന്ന വ്യാപാര സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. ഫ്‌ളിപ് കാര്‍ഡ് നടത്തിയ ഷോപ്പിംഗ് മേളയ്‌ക്കെതിരായി വിവിധ കമ്പനികള്‍ നല്‍കിയ പരാതികള്‍ പരിശോധിച്ചാണ് സര്‍ക്കാരിന്റെ നടപടി.
ബിഗ് ബില്യണ്‍ ഡേ എന്ന പേരില്‍ ഫ്‌ളിപ്‌കാര്‍ഡ് നടത്തിയ ഷോപ്പിംഗ് മേളയ്‌ക്കെതിരെ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം. ഫ്‌ളിപ് കാര്‍ഡ് നടത്തിയ ഷോപ്പിംഗ് മേളയില്‍ വിലക്കുറവിലാണ് ബ്രാന്‍ഡഡ് സാധനങ്ങള്‍ വിറ്റഴിച്ചത്. ഇതിനു മുമ്പും വ്യാപാര സൈറ്റുകള്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് വിപണനം നടത്തിയിരുന്നെങ്കിലും ഫ്‌ളിപ് കാര്‍ഡിന്റെ നീക്കം വിവാദമാവുകയായിരുന്നു.
സാംസങ്ങ്, സോണി എന്നീ കമ്പനികള്‍ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചതിനെതിരെ രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ വ്യാപാരം നിര്‍ത്തലാക്കാനും നിയന്ത്രിക്കാനും വാണിജ്യ മന്ത്രാലയം നടപടിയെടുക്കണമെന്ന് വ്യവസായികളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ വ്യാപാരസൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha