ഫേസ്ബുക്ക് ഉടമ സക്കര്‍ബര്‍ഗ് ലോക സമ്പന്നരില്‍ മൂന്നാമന്‍
ലോക സമ്പന്നരുടെ പട്ടികയില്‍ ബെര്‍ക്ക്‌ഷെയര്‍ ഹാത്‌വേ ചെയര്‍മാന്‍ വാരന്‍ ബഫറ്റിനെ പിന്തള്ളി ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് മൂന്നാമത്. ആമസോണ്‍ ഉടമ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് എന്നിവര്‍ മാത്രമാണ് ഇനി സക്കര്‍ബര്‍ഗിന് മുന്നിലുള്ളത്. ഇതാദ്യമായാണ് ടെക്‌നോളജി രംഗത്തുള്ളവര്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനവും കയ്യടക്കുന്നത്.
ബ്ലൂംബര്‍ഗ് ബില്ല്യണയേഴ്‌സ് സൂചികയില്‍ ഫേസ്ബുക്കിന്റെ ഷെയര്‍ വെള്ളിയാഴ്ച 2.4 ശതമാനം വര്‍ധിച്ചതോടെയാണ് ബെര്‍ക്ക്‌ഷെയര്‍ ഹാത്‌വേ സ്ഥാപകനെ സക്കര്‍ബര്‍ഗ് പിന്തള്ളിയത്. 34കാരനായ സക്കര്‍ബര്‍ഗിന്റെ ആസ്തി 81.6 ബില്ല്യനാണ് (ഏകദേശം 5.61 ലക്ഷം കോടി രൂപ). അത് 87കാരനായ ബഫറ്റിനേക്കാളും 373 മില്യണ്‍ (2,565 കോടി രൂപ) അധികമാണ്. നേരത്തെ വിവരച്ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. എട്ടുമാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയായ 152.22 ഡോളറിലേക്കാണ് ഓഹരി വില കൂപ്പുകുത്തിയത്. വെള്ളിയാഴ്ച വിപണി അവസാനിച്ചത് 203.23 ഡോളറിലായിരുന്നു.
https://www.facebook.com/Malayalivartha