ഈ വര്‍ഷം ഇന്ത്യയില്‍ ആഡംബര കാറുകളില്‍ ഏറ്റവുമധികം വിറ്റഴിച്ചത് മെഴ്‌സിഡെസ് ബെന്‍സ്
ഇന്ത്യയില്‍ ആഡംബര കാറുകളുടെ വില്പനയില്‍ ഈ വര്‍ഷം ജനുവരി മാര്‍ച്ച് കാലയളവില്‍ ഏറ്റവുമധികം വിറ്റഴിച്ച കമ്പനിയെന്ന നേട്ടം മെഴ്‌സിഡെസ് ബെന്‍സ് സ്വന്തമാക്കി. 12.4 ശതമാനം വര്‍ദ്ധനയോടെ 8,061 കാറുകളാണ് മെഴ്‌സിഡെസ് വിറ്റഴിച്ചത്. 2017 ജനുവരി ജൂണില്‍ വില്പന 7,171 യൂണിറ്റുകളായിരുന്നു. അതേസമയം, 2017ന്റെ ആദ്യ പകുതിയില്‍ തൊട്ടു മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് വില്പന 16 ശതമാനം ഉയര്‍ന്നിരുന്നു. മെഴ്‌സിഡെസിന്റെ സെഡാന്‍ ശ്രേണി 15.2 ശതമാനവും എസ്.യു.വി വിഭാഗം 15.9 ശതമാനവും വളര്‍ച്ച നേടി.
5,171 കാറുകളുടെ വില്പനയുമായി ഈവര്‍ഷം രണ്ടാംസ്ഥാനത്തുള്ളത് ബി.എം.ഡബ്‌ള്യുവാണ്. 13 ശതമാനമാണ് വര്‍ദ്ധന. 281 മിനി കാറുകളും ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവില്‍ ബി.എം.ഡബ്‌ള്യുവിന്റെ മൊത്തം വില്പന 4,576 യൂണിറ്റുകളായിരുന്നു. മറ്റൊരു ജര്‍മ്മന്‍ ആഡംബര ബ്രാന്‍ഡായ ഔഡിയാണ് മൂന്നാംസ്ഥാനത്തുള്ളത്. എന്നാല്‍, ഔഡി ഇനിയും വില്പനക്കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha