വാഹനം ഇന്‍ഷ്വര്‍ ചെയ്യണമെങ്കില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ഇനി വാഹനം ഇന്‍ഷ്വര്‍ ചെയ്യണമെങ്കില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം. ഇതുസംബന്ധിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സുപ്രീം കോടതിയുടെ ഉത്തരവിനെതുടര്‍ന്നാണ് എമിഷന്‍ നിയമങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശമുള്ളത്.
നിശ്ചിത മാനദണ്ഡപ്രകാരമുള്ള പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വാഹന ഉടമ കൈവശം സൂക്ഷിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം മോട്ടോര്‍ വെഹിക്കിള്‍ നിയമ പ്രകാരം നടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha