നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോര്‍ച്യൂണറും ഇന്നോവ ക്രിസ്റ്റയും ടൊയോട്ട പിന്‍വലിക്കുന്നു
ലക്ഷ്വറി കാറുകളായ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളില്‍ നിര്‍മ്മാണത്തിലെ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ടൊയോട്ട തിരിച്ചു വിളിക്കുന്നു. 2016 ജൂലൈ 16 നും 2018 മാര്‍ച്ച് ഇരുപത്തിരണ്ടിനും ഇടയില്‍ നിര്‍മ്മിച്ച കാറുകളിലാണ് ഇങ്ങനെ ചെയ്യുന്നത്. ഫ്യുവല്‍ ഹോസ് കണക്ഷനിലാണ് പിഴവുള്ളതായി കമ്പനി കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിറ്റുപോയ 2,628 മോഡലുകള്‍ തിരിച്ച് വിളിച്ച് അവയില്‍ പരീക്ഷണം നടത്തുകയാണ് കമ്പനി.
ഇന്ധ ടാങ്ക് പൂര്‍ണമായും നിറച്ചാല്‍ ചോര്‍ച്ച സംഭവിക്കുന്നത് കാനിസ്റ്റര്‍ ഹോസും ഫ്യുവല്‍ റിട്ടേണ്‍ ഹോസും തെറ്റായി ബന്ധിപ്പിച്ചതിനെ തുടര്‍ന്നാണെന്നാണ് കണ്ടെത്തല്‍. ഉപഭോക്താക്കള്‍ക്ക് കമ്പനിയെ നേരിട്ടോ അല്ലെങ്കില്‍ സമീപത്തുള്ള ഡീലര്‍സാരില്‍ നിന്നോ സൗജന്യമായി ഇത് പരിഹരിക്കാമെന്ന് കമ്പനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha