പാക്കേജ്ഡ് ഭക്ഷ്യ ഉത്പന്നങ്ങളിലെ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ അതോറിറ്റി
ഭക്ഷ്യ ഉത്പന്നങ്ങളിലെ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവ ലേബല്‍ ചെയ്യുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ ഒരു വര്‍ഷമെങ്കിലും കാലതാമസം എടുക്കുമെന്നുള്ളതിനാല്‍ പാക്കേജ്ഡ് ഭക്ഷ്യ ഉത്പന്നങ്ങളിലെ ഇവയുടെ അളവ് കുറക്കാന്‍ കമ്പനികളോട് ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSSAI) ആവശ്യപ്പെട്ടു. ഇന്നലെ ആരംഭിച്ച 'ഈറ്റ് റൈറ്റ് മൂവ്മെന്റി'ന്റെ ഭാഗമായാണ് നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് സ്വമേധയാ ഇവയുടെ അളവ് കുറയ്ക്കാനാണ് അതോറിറ്റി കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ, പതഞ്ജലി, ഐടിസി, മാരിക്കോ തുടങ്ങി പതിനഞ്ചോളം പ്രമുഖ കമ്പനികള്‍ ഇതിനോടകം ഇതിന് തയ്യാറായിട്ടുണ്ട്.
ഈറ്റ് റൈറ്റ് മൂവ്മെന്റ് ക്യാമ്പയിന് വേണ്ടി ബോളിവുഡ് താരം രാജ്കുമാര് റാവുവിനെയാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha