ഇന്ധനവിലയിലെ വര്‍ദ്ധനവ്... ഹെയ്തിയുടെ പ്രധാനമന്ത്രി രാജിവെച്ചു
കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രധാനമന്ത്രി ജാക്ക് ഗൈ ലാഫോന്റന്‍ രാജി പ്രഖ്യാപിച്ചു. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ലാഫോന്റന്റെ രാജി പ്രസിഡന്റ് ജോവെനെല്‍ മോയിസ് അംഗീകരിച്ചു.
ഇന്ധനവില സബ്‌സിഡി ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് പ്രക്ഷോഭത്തിന് കാരണമായത്. സബ്‌സിഡി നീക്കുന്നതോടെ പെട്രോളിന് 38 ശതമാനവും ഡീസലിന് 47 ശതമാനവും മണ്ണെണ്ണയ്ക്ക് 51 ശതമാനവും വില വര്‍ധിക്കും. ഇത് സര്‍ക്കാറിനെതിരായ പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു.
ചില ദിവസങ്ങളായി നടന്ന പ്രക്ഷോഭത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി കടകള്‍ കൊള്ളയിടുകയും അഗ്‌നിക്ക് ഇരയാക്കുകയും ചെയ്തു. പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് കടന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
https://www.facebook.com/Malayalivartha