ഓണവിപണി ലക്ഷ്യം വച്ച് ടെലിവിഷന് പ്രത്യേക ഓഫറുകളുമായി സോണി
പ്രമുഖ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് കമ്പനിയായ സോണി ഓരോ പര്‍ച്ചേസിനുമൊപ്പം ഉറപ്പായ സമ്മാനങ്ങളുമായി ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. 'സോണിയുടെ ഇന്ത്യ വിപണിയില്‍ നിര്‍ണ്ണായക സ്ഥാനമാണ് കേരളത്തിനുള്ളത്. രാജ്യത്തെ ലാര്‍ജ് സ്‌ക്രീന്‍ ടെലിവിഷന്‍ വിപണിയെ മുന്നില്‍ നിന്ന് നയിക്കുന്നത് കേരളമാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാല് മടങ്ങോളം വര്‍ധനവാണ് ലാര്‍ജ് സ്‌ക്രീന്‍ ടെലിവിഷന്‍ വില്പനയിലുണ്ടായത്. ഫുള്‍ ഫ്രെയിം ക്യാമറയ്ക്കും രാജ്യത്തെ ഏറ്റവും വലിയ വിപണി കേരളം തന്നെ'
കേരള വിപണിയിലെ ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി 170 കോടി രൂപയുടെ വില്പന ലക്ഷ്യമിടുകയാണ് സോണി ഇന്ത്യ. ബ്രാവിയ ടെലിവിഷന്‍ സെറ്റുകളുടെ വില്‍പ്പനയില്‍ മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തേക്കാള്‍ 35 ശതമാനം വളര്‍ച്ചയും ലക്ഷ്യമിടുന്നു. ബ്രാവിയ ടിവി, ഹോംതിയേറ്ററുകള്‍, പുതിയ ശ്രേണിയായ ആല്‍ഫ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇമേജിംഗ് ഉത്പന്നങ്ങള്‍ എന്നിവ വാങ്ങുമ്പോള്‍ സോണിയുടെ ഡിജിറ്റല്‍ സറൗണ്ട് വയര്‍ലെസ് ടിവി ഹെഡ്‌ഫോണ്‍, ബ്‌ളൂടൂത്ത് ഹെഡ്‌ഫോണ്‍, പവര്‍ബാങ്ക്, പെന്‍െ്രെഡവ് തുടങ്ങിയവ നേടാം.
ഇഷ്ടപ്പെട്ട സോണി ഉത്പന്നങ്ങള്‍ പ്രോസസിംഗ് ഫീസില്ലാതെ, പ്രത്യേക വായ്പയിലൂടെ സ്വന്തമാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 35 ശതമാനം വര്‍ദ്ധനയോടെ 170 കോടി രൂപയുടെ വില്പനയാണ് ഇക്കുറി ഓണത്തിന് സോണി പ്രതീക്ഷിക്കുന്നത്്. 20 ശതമാനം വളര്‍ച്ചയോടെ 150 കോടി രൂപയുടെ വില്പനയാണ് കഴിഞ്ഞ ഓണക്കാലത്ത് നേടിയത്.
2018 ലെ ആദ്യപാദ ഫലങ്ങള്‍ നോക്കുമ്പോള്‍ മുന്‍വര്‍ഷത്തേക്കാള്‍ 100 ശതമാനമാണ് അധികവളര്‍ച്ച. അതില്‍ പ്രധാന പങ്ക് വഹിച്ചത് ഫുട്‌ബോള്‍ ലോകകപ്പാണ്. ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് വിപണിയിലെത്തിച്ച പുതിയ ബ്രാവിയ ഒ.എല്‍.ഇ.ഡി എ8എഫ് ടിവിക്ക് കേരളത്തില്‍ നിന്നുള്‍പ്പെടെ വന്‍ വില്പന നേട്ടമാണ് ലഭിച്ചത്. ഫിഫ വില്പനയില്‍ 50 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിട്ടതെങ്കിലും 70 ശതമാനം നേട്ടമുണ്ടായി. 32 ഇഞ്ച് ടിവി വിഭാഗത്തില്‍ 100 ശതമാനമാണ് വളര്‍ച്ച. 55 ഇഞ്ചിന് മുകളിലുള്ള സ്‌ക്രീന്‍ വിഭാഗത്തിലും കേരള വിപണിയില്‍ മികച്ച സ്വീകാര്യതയാണുള്ളത്.
https://www.facebook.com/Malayalivartha