പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു
പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള രേഖയായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഇതിനായുള്ള യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം കേന്ദ്രധനമന്ത്രാലയം അംഗീകരിച്ചു. ആധാറില്‍ രേഖപ്പെടുത്തിയ വിലാസത്തില്‍ പാന്‍കാര്‍ഡുകള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ വ്യാജകാര്‍ഡുകളും, കൃത്രിമങ്ങളും തടയാന്‍ കഴിയുമെന്നാണ് കണക്കു കൂട്ടല്‍. വ്യാജ പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വന്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ട്. പുതിയ മാനദണ്ഡം അനുസരിച്ച് ആധാറിലെ വിലാസത്തില്‍ പാന്‍കാര്‍ഡുകള്‍ നല്‍കാനായാല്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സാധിക്കും. നിലവില്‍ വോട്ടര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോട്ട് തുടങ്ങിയവയാണ് പാന്‍കാര്‍ഡ് ലഭിക്കുന്നതിനായി വേണ്ട രേഖകള്‍. കഴിഞ്ഞ വര്‍ഷം മുതല്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കുന്ന വിധത്തില്‍ പാന്‍കാര്‍ഡിനുള്ള അപേക്ഷയില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ വിലാസത്തിന്റെ തെളിവിനായി ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നില്ല.
https://www.facebook.com/Malayalivartha