ഇന്നുമുതല്‍ ജിഎസ്ടി ഇളവ് പ്രാബല്യത്തില്‍... ടെലിവിഷന്‍, വാഷിങ് മെഷീന്‍ ഉള്‍പ്പെടെ 88 ഇനങ്ങള്‍ക്ക് വില കുറഞ്ഞേക്കും
12 ശതമാനം നികുതി ചുമത്തിയിരുന്ന സാനിറ്ററി നാപ്കിന് പൂര്‍ണ ഇളവും നല്‍കിയിരുന്നു. 1000 രൂപവരെയുള്ള ചെരിപ്പുകള്‍ക്കും നികുതി അഞ്ചുശതമാനമായി കുറച്ചിട്ടുണ്ട്. നികുതി കുറച്ച ഇനങ്ങള്‍ക്ക് അഞ്ചു മുതല്‍ 10 ശതമാനം വരെ വിലകുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇനി 28 ശതമാനം എന്ന ഉയര്‍ന്ന നികുതി നല്‍കേണ്ട പട്ടികയിലുള്ളത് 35 ഇനങ്ങള്‍ മാത്രമാണ്.
സിമന്റ്, എ.സി, ഡിജിറ്റല്‍ കാമറ, വിഡിയോ റെക്കോഡര്‍, മോട്ടോര്‍ വാഹനങ്ങള്‍, പുകയില, വിമാനം, ഓട്ടോമൊബൈല്‍ പാര്‍ട്‌സ്, ടയര്‍ തുടങ്ങിയവക്കാണ് 28 ശതമാനം നികുതി നല്‍കേണ്ടത്. ഒരുവര്‍ഷത്തിനിടെ ജി.എസ്.ടി കൗണ്‍സില്‍ 28 ശതമാനത്തിന്റെ പട്ടികയിലുള്ള 191 ഉല്‍പന്നങ്ങള്‍ക്കാണ് നികുതി കുറച്ചത്.
2017 ജൂലൈ ഒന്നിന് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വന്നപ്പോള്‍ 226 ഇനങ്ങള്‍ക്കായിരുന്നു 28 ശതമാനം നികുതി.
https://www.facebook.com/Malayalivartha