പ്രതിമാസ പെന്‍ഷന്‍ വെറും 126രൂപയ്ക്ക്, നേടാം പ്രതിവര്‍ഷം 36000രൂപ
ഒരു പ്രായമെത്തി കഴിഞ്ഞാല്‍ അന്നന്നത്തെ ആവശ്യങ്ങള്‍ക്കായി കൈ നീട്ടുന്ന പലരെയും നമ്മള്‍ ഈ സമൂഹത്തില്‍ ദിനംപ്രതി കാണുന്നതാണ് . സര്‍വ്വ സുഖത്തോടെ കഴിഞ്ഞിരുന്നിട്ടും ഇത്തരമൊരു ഗതി നമുക്കോ നമ്മുടെ വേണ്ടപെട്ടവര്‍ക്കോ സംഭവിക്കാതെ ഇരിക്കാന്‍ ഇന്നേ ശ്രദ്ധിക്കാം.
ലളിതമായ നിക്ഷേപം വഴി ജീവിതത്തില്‍ ഒരു കൈത്താങ്ങാവുന്ന ഇത്തരമൊരു പദ്ധതിയെക്കുറിച്ചു പലര്‍ക്കും അറിവില്ല. പ്രതിമാസം വെറും 126 രൂപ സര്‍ക്കാരില്‍ നിക്ഷേപിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായ പെന്‍ഷന്‍ നിങ്ങള്‍ക്കും ലഭ്യമാക്കുന്ന പദ്ധതിയാണ് 2015 ല്‍ കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച 'അടല്‍ പെന്‍ഷന്‍ യോജന'.
ചെറിയൊരു തുക നല്‍കി യാതൊരുവിധ വിഷമതകളും നേരിടാതെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു നല്‍കുന്നുവെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത . പതിനെട്ടുമുതല്‍ നാല്പതു വയസ്സിനു ഇടയിലുള്ളവര്‍ക്കാണ് ഈ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കുക . പ്രതിമാസം 1000 മുതല്‍ 5000 രൂപ വരെ നിങ്ങള്‍ക്ക് ഇതുവഴി ലഭ്യമാകും.
മൂന്ന് തരത്തിലുള്ള നിക്ഷേപ സൗകര്യമാണ് ഈ പദ്ധതി മുന്നോട്ടു വെക്കുന്നത് . ഓരോ മാസവും , മൂന്ന് മാസം കൂടുമ്പോള്‍ , ആറു മാസം കൂടുമ്പോള്‍ എന്നിങ്ങനെയുള്ള കാലയളവുകളില്‍ ഉചിതമായത് തിരഞ്ഞെടുക്കാവുന്നതാണ് .
പ്രതിമാസം 126 രൂപ നിക്ഷേപിക്കുന്നത് വഴി 60 വയസ്സാകുമ്പോള്‍ പ്രതിമാസം ലഭിക്കുക 3000 രൂപയായിരിക്കും , പ്രതിവര്‍ഷം 36000 രൂപ ; വരിസംഖ്യ കൂടുന്നതിന് അനുസരിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുകയിലും വര്‍ദ്ധനയുണ്ടായിരിക്കും. ബാങ്കിലോ , പോസ്റ്റ്ഓഫിസിലോ ഒരു നിക്ഷേപ അക്കൗണ്ട് തുടങ്ങി ഈ പദ്ധതിയില്‍ അംഗമാകുവാന്‍ കഴിയും.
https://www.facebook.com/Malayalivartha