ടൊയോട്ടയില്‍ നിന്നു പരിഷ്‌കരിച്ച എത്തിയോസ്, ലിവ
ദീപാവലി പ്രമാണിച്ച്, സെഡാനായ എത്തിയോസിന്റെയും ഹാച്ച്ബാക്കായ ലിവയുടെയും പരിഷ്‌കരിച്ച പതിപ്പുകള്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടുര്‍ (ടി.കെ.എം) പുറത്തിറക്കി. പരിഷ്‌കരിച്ച എത്തിയോസിന്റെ പെട്രോള്‍ വകഭേദങ്ങള്‍ക്ക് 5.74 ലക്ഷം രൂപ മുതലാണ് ഡല്‍ഹി ഷോറൂമില്‍ വില. ഡീസല്‍ പിരഷ്‌കരിച്ച ലിവയുടെ പെട്രോള്‍ വാഹനങ്ങള്‍ക്ക് 4.76 ലക്ഷം രൂപ മുതലും ഡീസല്‍ വാഹനങ്ങള്‍ക്ക് 5.94 ലക്ഷം രൂപ മുതലും ഡല്‍ഹി ഷോറൂമില്‍ ലഭ്യമാണ്.
ഗ്രില്‍ രൂപകല്‍പ്പനയിലെ പുതുമകളും മുന്നിലെ ഇരട്ട എയര്‍ബാഗുമാണ് പരിഷ്‌കരിച്ച എത്തിയോസിലെയും വിലയിലെയും പ്രധാന മാറ്റം. ഇടത്തരം വകഭേദങ്ങളില്‍ ഫാബ്രിക് അപ്‌ഹോള്‍സ്ട്രി, പിന്നില്‍ ഇരട്ട സ്പീക്കറുകള്‍, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തപ്പോഴും വാതില്‍ അടയാത്തപ്പോഴും ഹെഡ്‌ലാംപ് പ്രവര്‍ത്തിക്കുമ്പോഴുമൊക്കെ ബസര്‍ മുന്നറിയിപ്പ്, ഇന്‍സ്ട്രമെന്റ് ക്ലാസ്റ്ററില്‍ ക്ലോക്ക് സഹിതമുളള വലിപ്പമേറിയ എല്‍ സി ഡി ഡിസ്‌പ്ലേ തുടങ്ങിയവയുമുണ്ട്.
മുന്തിയ വാഹനങ്ങളില്‍ ബ്ലൂടൂത്ത്, ഓക്‌സിലറി ഇന്‍, സ്റ്റീയറിങ്ങില്‍ ഘടിപ്പിച്ച സ്വിച്ചുകള്‍ എന്നിവ അടക്കമുളള ടു ഡില്‍ ഓഡിയോ സംവിധാനം, ശീതീകരിച് ഗ്ലൗ ബോക്‌സ് റിയല്‍ പാര്‍ക്കിങ് സെന്‍സര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ വിങ് മിറര്‍, പുത്തന്‍ അലോയാ വീല്‍, തടിക്കു സമാനമായ ഫിനിഷുളള ആംറസ്റ്റ് എന്നിവയുമുണ്ട്.
സാധാരണ പരിഷ്‌കരിച്ച പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തില്‍ മാറ്റമില്ലാതെയാണു പുതിയ ലിവയുടെയും എത്തിയോസിന്റെയും വരവ്. നിലവില്‍ നിരത്തിലുളള 1.2 ലീറ്റര്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡിസല്‍ എന്‍ജിനുകളാണു കാറുകള്‍ക്കു കരുത്തേകുന്നത്.
https://www.facebook.com/Malayalivartha