ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്വ്... സെന്‍സെക്സ് 71.48 പോയിന്റ് ഉയര്‍ന്ന് എക്കാലത്തെയും മികച്ച നിലയായ 37,408ല്‍ വ്യാപാരം നടക്കുന്നു
ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഉണര്‍വോടെ തുടക്കം. ബോംബെ സൂചികയായ സെന്‍സെക്സ് 71.48 പോയിന്റ് ഉയര്‍ന്ന് എക്കാലത്തെയും മികച്ച നിലയായ 37,408ലാണ് വ്യാപാരം നടത്തുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 24 പോയിന്റ് ഉയര്‍ന്ന് 11,302ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
എസ്.ബി.ഐ, ഒ.എന്‍.ജി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഒ.സി, റിലയന്‍സ്, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍, ടി.സി.എസ് തുടങ്ങിയ ഓഹരികള്‍ വില ഉയര്‍ന്നു.
കൊടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, ഐ.ടി.സി, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
https://www.facebook.com/Malayalivartha