ഓഹരി വിപണി നഷ്ടത്തില്‍... സെന്‍സെക്‌സ് വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം 96.24 പോയന്റ് നഷ്ടത്തില്‍ 37,408.76ലെത്തി
കഴിഞ്ഞ വാരമുണ്ടായ റെക്കോര്‍ഡ് നേട്ടത്തില്‍ നിന്നും കാലിടറി വീണ് ഓഹരി വിപണി. സെന്‍സെക്‌സ് വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം 96.24 പോയന്റ് നഷ്ടത്തില്‍ 37,408.76ലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 25.05 പോയന്റ് നഷ്ടത്തില്‍ 11,296.65ലും എത്തി.
ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 67 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 491 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. തുടര്‍ച്ചെയായുള്ള നേട്ടങ്ങള്‍ നിക്ഷേപകര്‍ ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത് എന്ന് കരുതുന്നു.
എച്ച്്ഡിഐഎല്‍, വെല്‍സ്പൂണ്‍ കോര്‍പ് ലിമിറ്റഡ്, ഐഎഫ്‌സിഐ ലിമിറ്റഡ്, റിലയന്‍സ് നേവല്‍, ക്വാളിറ്റി എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, കാന്‍ ഫിന്‍ ഹോംസ്, ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, ടെക്‌സമാക്കോ, നവ്കാര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
https://www.facebook.com/Malayalivartha