രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്.ബി.ഐ. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. ഒരു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് അഞ്ച് ബേസിസ് പോയിന്റിനും 10 ബേസിസ് പോയിന്റിനും ഇടയിലാണ് വര്‍ധിപ്പിച്ചത്. അതായത് ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ നിക്ഷേപങ്ങള്‍ക്ക് 0.05 ശതമാനം മുതല്‍ 0.1 ശതമാനം വരെയാണ് നിരക്ക് വര്‍ധന
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.65 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി വര്‍ധിപ്പിച്ചു. രണ്ട് വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.65 ശതമാനത്തില്‍നിന്ന് 6.75 ശതമാനമായും മൂന്നു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.7 ശതമാനത്തില്‍നിന്ന് 6.8 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.75 ശതമാനത്തില്‍നിന്ന് 6.85 ശതമാനമായി. മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കും ആനുപാതികമായി ഉയര്‍ത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha