പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു
പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. ആരംഭത്തില്‍ പൊതുമേഖലാ ഓഹരികളായിരിക്കും നിക്ഷേപം നടത്തുക. ഇക്കാര്യത്തില്‍ രണ്ട് പ്രമുഖ .യൂണിയനുകളുടെ പിന്തുണ തേടും.
നിലവിലിപ്പോള്‍ 7 ലക്ഷം കോടി രൂപയാണ് ഇ.പി.എഫ് കൈകാര്യം ചെയ്യുന്നത്. കൈയിലുളള ഈ പണം ഫലപ്രദമായി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതു മേഖലാ ഓഹരികളില്‍ നിക്ഷേപിക്കാന്‍ തീരുമാനമെടുത്തത്. ലാഭത്തിലോടുന്ന നവവരത്‌ന കമ്പനികളുടെ ഓഹരികള്‍ക്കായിരിക്കും മുന്‍ഗണന. ഏതായാലും വിദഗ്‌ദ്ധമായ ഉപദേശത്തിന്റെ അടിസ്ഥാനത്തിലേ നിക്ഷേപം നടത്തുകയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha