ആര്‍ബിഐ തുടര്‍ച്ചയായി രണ്ടുതവണ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ വിവിധ നിക്ഷേപ പദ്ധതികള്‍ക്കുള്ള പലിശ നിരക്കുകള്‍ വര്‍ദ്ധിച്ചേക്കും
ആര്‍ബിഐ തുടര്‍ച്ചയായി രണ്ടുതവണ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ വിവിധ നിക്ഷേപ പദ്ധതികള്‍ക്കുള്ള പലിശ നിരക്കുകള്‍ കൂടുമെന്ന് ഉറപ്പായി. ഒക്ടോബര്‍ ഡിസംബര്‍ കാലയളവിലെ പലിശ നിരക്കുകളാണ് ഇനി പരിഷ്‌കരിക്കാനുള്ളത്.
2016 മുതല്‍ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ മൂന്നുമാസം കൂടുമ്പോഴാണ് പരിഷ്‌കരിച്ചുവരുന്നത്. സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിന്നുള്ള ആദായ നിരക്ക് അടിസ്ഥാനമാക്കിയാണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിക്കുന്നത്. സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായം വര്‍ധിച്ചിട്ടും ഏപ്രില്‍ ജൂണ്‍ ജൂലായ് സെപ്റ്റംബര്‍ പാദങ്ങളില്‍ പലിശ നിരക്കുകള്‍ അതേപടി നിലനിര്‍ത്തുകയായിരുന്നു.
ബ്ലൂംബെര്‍ഗ് ഡാറ്റ പ്രകാരം സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായ നിരക്ക് 7.13 ശതമാനത്തില്‍ നിന്ന് 7.76ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha