പച്ചക്കറി വില കുതിച്ചുയരുന്നു; മഴക്കെടുതിയില്‍പ്പെട്ട് സര്‍ക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി
അവശ്യസാധനങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതി വെള്ളത്തില്‍ മുങ്ങിയതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്ന പച്ചക്കറികള്‍ക്ക് പൊന്നും വില. പ്രളയക്കെടുതിയില്‍ നശിച്ച പച്ചക്കറിയുടെ കണക്ക് ഇതുവരെ വ്യക്തമായിട്ടില്ല. കണക്ക് എടുക്കാന്‍ കൃഷി മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ഈ പദ്ധതി കൂടുതല്‍ വിപുലമാക്കുന്നതിന് വേണ്ടി 8.60 ലക്ഷം പച്ചക്കറി വിത്തുകളാണ് സൗജന്യമായി വിതരണം ചെയ്തത്. സ്‌കൂള്‍ തുറന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്കായി രണ്ട് കോടി പച്ചക്കറി വിത്തുകളും നല്‍കി. എന്നാല്‍ ഇടവപ്പാതി തകര്‍ത്തു പെയ്തതോടെ കൃഷി വ്യാപകമായി നശിച്ചു.
കെടുതിയെ അതിജീവിച്ച് നിന്നവയില്‍ നിന്നും എത്രമാത്രം ഫലം ലഭിക്കുമെന്ന് വ്യക്തമല്ല. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലാണ് കൃഷി നാശം കൂടുതലായുണ്ടായത്. കൃഷി നശിച്ചതിന്റെ കണക്ക് ലഭിച്ചതിന് ശേഷം വില നിയന്ത്രണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി വ്യക്തമാക്കി.
എന്നാല്‍ ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പച്ചക്കറി വില സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. തക്കാളി, വെണ്ട, പടവലങ്ങ, പാവയ്ക്ക, ബീന്‍സ്, മുഴക്, കാരറ്റ് എന്നിവയുടെ എല്ലാം വിലയില്‍ വന്‍ വര്‍ദ്ധനവാണ് കാണുന്നത്.
https://www.facebook.com/Malayalivartha