ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്, ബോംബെ സൂചിക സെന്‍സെക്സ് 106.02 പോയിന്റ് ഇടിഞ്ഞ് 37,918.35 പോയിന്റിലെത്തി
വ്യാപാരം ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. ബോംബെ സൂചിക സെന്‍സെക്സ് 106.02 പോയിന്റ് ഇടിഞ്ഞ് 37,918.35 പോയിന്റിലെത്തി. ദേശീയ സൂചിക നിഫ്റ്റി 29.05 ഇടിഞ്ഞ് 11,441.65 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞദിവസം സെന്‍സെക്സ് 38,000നു മുകളില്‍ ക്ലോസ് ചെയ്ത് ചരിത്രം കുറിച്ചിരുന്നു.
റിക്കാര്‍ഡ് നേട്ടത്തിന് ശേഷമാണ് വെള്ളിയാഴ്ച രാവിലെ സൂചിക പിന്നോട്ടുപോയത്. സെന്‍സെക്സ് 0.27ഉം നിഫ്റ്റി 0.25ഉം ആണ് ശതമാന കണക്കിലുള്ള ഇടിവ്.
https://www.facebook.com/Malayalivartha