ലോകത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരുടെ കൂട്ടത്തിലേക്ക് മൈക്രോസോഫ്‌റ്റ് മേധാവി സത്യ നാദല്ലയും; ശമ്പളം 500 കോടി
ലോകത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരുടെ കൂട്ടത്തിലേക്ക് മൈക്രോസോഫ്‌റ്റ് മേധാവി സത്യ നാദല്ലയും. 8.43 കോടി ഡോളര്‍ (ഏതാണ്ട് 506 കോടി രൂപ) വരുന്ന വാര്‍ഷിക ശമ്പള പാക്കേജാണ് നാദല്ലയ്‌ക്ക് കമ്പനി അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫിബ്രവരിയിലാണ് മൈക്രോസോഫ്‌റ്റിന്റെ മൂന്നാമത്തെ സി.ഇഒ ആയി ഇന്ത്യന്‍ വംശജനായ നാദല്ല ചുമതലയേറ്റത്. യു.എസ്. സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് മുന്നില്‍ മൈക്രോസോഫ്‌റ്റ് സമര്‍പ്പിച്ച രേഖകളിലാണ് പുതിയ സി.ഇ.ഒ യുടെ ശമ്പളം സംബന്ധിച്ച വിവരങ്ങളുള്ളത്.
കമ്പനിയുടെ ഓഹരികളായാണ് ശമ്പളത്തില്‍ നല്ലൊരു പങ്ക് നാദല്ലയ്‌ക്ക് ലഭിക്കുക. വാര്‍ഷിക ശമ്പള പാക്കേജില് 7.98 കോടി ഡോളര്‍(479 കോടി രൂപ)ആണ് ഓഹരികളായി ലഭിക്കുക. ഇതില്‍ വലിയൊരു ഭാഗം 2019 വരെ നാദല്ലയുടെ കൈയില്‍ കിട്ടില്ല.
മുമ്പ് മൈക്രോസോഫ്‌റ്റിന്റെ സി.ഇ.ഒ മാരായിരുന്ന ബില്‍ ഗേറ്റ്‌സ്, സ്റ്റീവ് ബാല്‍മര്‍ എന്നിവര്‍ക്ക് ശമ്പളത്തിന്റെ ഭാഗമായി ഓഹരിവിഹിതം നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ല.കാരണം ഇരുവര്‍ക്കും മൈക്രോസോഫ്‌റ്റില്‍ വലിയ തോതില്‍ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha