പുതുവര്‍ഷത്തിന്റെ പ്രതീക്ഷകളുമായി ഇന്ന് മൂഹൂര്‍ത്ത വ്യാപാരം
ഓഹരിവിപണിയില്‍ ഇന്ന് പുതുവര്‍ഷത്തിന്റെ പ്രതീക്ഷകളുമായി മൂഹൂര്‍ത്ത വ്യാപാരം. വൈകിട്ട് 6.15 മുതല്‍ ഒരു മണിക്കൂര്‍ നേരമാണ് മൂഹൂര്‍ത്ത വ്യാപാരം. പണം നിക്ഷേപിക്കാനുളള ഏറ്റവും ഐശ്വര്യപൂര്‍ണമയാ സമയമായാണ് മൂഹൂര്‍ത്ത വ്യാപാരം കണക്കാക്കപ്പെടുന്നത്. ദീപാവലി പ്രമാണിച്ച് വിപണി അവധിയാണെങ്കിലും നിക്ഷേപകര്‍ക്ക് ശുഭമൂഹൂര്‍ത്തത്തില്‍ ഓഹരികള്‍ വാങ്ങാനുളള അവസരമാണിത്. കഴിഞ്ഞവര്‍ഷം മൂഹൂര്‍ത്ത വ്യാപാരത്തില്‍ നിഫ്‌റ്റിയും സെന്‍സെക്‌സും റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയിരുന്നു. ഈ വര്‍ഷവും വിപണി വലിയ പ്രതീക്ഷകളാണ് വച്ചു പുലര്‍ത്തുന്നത്.
https://www.facebook.com/Malayalivartha