പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്.... പ്രളയത്തെ തുടര്‍ന്ന് ഇന്ധനക്ഷാമമുണ്ടാകുമെന്ന ഭയം അനാവശ്യമെന്നും പെട്രോള്‍ പമ്പുകളില്‍ തിരക്കുകൂട്ടേണ്ടതില്ലെന്നും എണ്ണ കമ്പനികള്‍
കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷാമമുണ്ടായേക്കുമെന്ന പ്രചാരണങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ രണ്ടു ദിവസമായി പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രളയത്തെ തുടര്‍ന്ന് ഇന്ധനക്ഷാമമുണ്ടാകുമെന്ന ഭയം അനാവശ്യമെന്നും പെട്രോള്‍ പമ്പുകളില്‍ തിരക്കുകൂട്ടേണ്ടതില്ലെന്നും എണ്ണ കമ്പനികള്‍ . എല്ലാ പമ്പുകള്‍ക്ക് മുന്നിലും വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. എന്നാല്‍, ഇന്ധനക്ഷാമമുണ്ടാകുമെന്ന ഭയം വേണ്ടതില്ലെന്ന് എണ്ണ കമ്പനി അധികൃതര്‍ അറിയിച്ചു. സാധാരണ നല്‍കാറുള്ളതിന് പുറമെ ആവശ്യമെങ്കില്‍ അടിയന്തര സാഹചര്യം നേരിടാന്‍ അധിക ഇന്ധനവും നല്‍കാനാണ് തീരുമാനമെന്ന് ഐ.ഒ.സി, എച്ച്.പി.സി അധികൃതര്‍ പറഞ്ഞു.
ഇന്ധനവിതരണം തടസ്സപ്പെടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. നിലവില്‍ വിതരണകേന്ദ്രങ്ങളിലെല്ലാം മതിയായ അളവില്‍ ഇന്ധനം സംഭരിച്ചിട്ടുണ്ട്. റിഫൈനറികള്‍ അടക്കമുള്ള സംവിധാനങ്ങള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സൈന്യമടക്കമുള്ളവര്‍ക്ക് തടസ്സമില്ലാതെ ഇന്ധനം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha