ഓഹരി സൂചികകളില്‍ നേട്ടം, സെന്‍സെക്‌സ് 272 പോയന്റ് നേട്ടത്തില്‍ 38220ലും നിഫ്റ്റി 66 പോയന്റ് ഉയര്‍ന്ന് 11537ലുമാണ് വ്യാപാരം നടക്കുന്നു
ഓഹരി സൂചികകളില്‍ നേട്ടം, സെന്‍സെക്‌സ് 272 പോയന്റ് നേട്ടത്തില്‍ 38220ലും നിഫ്റ്റി 66 പോയന്റ് ഉയര്‍ന്ന് 11537ലുമാണ് വ്യാപാരം നടക്കുന്നു. സെന്‍സെക്‌സ് 272 പോയന്റ് നേട്ടത്തില്‍ 38220ലും നിഫ്റ്റി 66 പോയന്റ് ഉയര്‍ന്ന് 11537ലുമാണ് വ്യാപാരം നടക്കുന്നത്. ഇതാദ്യമായാണ് നിഫ്റ്റി 11,500 കടക്കുന്നത്. ബിഎസ്ഇയിലെ 1280 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 586 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എല്‍ആന്റ്ടി, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഐടിസി, എച്ച്‌സിഎല്‍ടെക്, ലുപിന്‍ ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. യുഎസ് ചൈന വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകള്‍ താത്ക്കാലികമായി അകന്നതും ഡോളറിനെതിരെ രൂപ കരുത്താര്‍ജിച്ചതും ഓഹരി വിപണിക്ക് തുണയായി.
https://www.facebook.com/Malayalivartha