ഓണക്കാലത്ത് മലയാളികളെ പോക്കറ്റടിച്ച് ദീര്‍ഘദൂര സ്വകാര്യ ബസ് ലോബി
പ്രളയം നല്‍കിയ വേദനകള്‍ക്കിടെ ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്തുന്നവരുടെ പോക്കറ്റ് കൊള്ളയടിക്കുകയാണ് ബസ് കമ്പനികള്‍. വിശേഷ ദിവസങ്ങളോട് അനുബന്ധിച്ച് ആവശ്യക്കാരെ പിഴിയുന്ന രീതിയാണ് സ്വകാര്യ ബസ് കമ്പനികള്‍ സ്വീകരിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള ദീര്‍ഘദൂരയാത്രകള്‍ക്ക് നിലവിലുള്ള നിരക്കിന്റെ ഇരട്ടിയിലധികമാണ് പല റൂട്ടുകളിലും ഈടാക്കുന്നത്. അവധിക്ക് ശേഷം നാട്ടില്‍ നിന്ന് തിരികെയുള്ള ടിക്കറ്റുകള്‍ക്കും ഇതേ രീതിയില്‍ തന്നെ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിങ്ങ് പൂര്‍ത്തിയായതിനാല്‍ നാട്ടിലെത്തേണ്ടവര്‍ കൂടുതലായും ആശ്രയിക്കുന്നത് ബസുകളെയാണ്. ഉയര്‍ന്ന നിരക്കുള്ളപ്പോഴും ടിക്കറ്റുകള്‍ അതിവേഗം വിറ്റുപോകുന്നുമുണ്ട് എന്നതാണ് ശ്രദ്ധേയം.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവാണെങ്കിലും, ചില റൂട്ടുകളില്‍ മള്‍ട്ടിആക്‌സില്‍, എസി ബസുകളേക്കാളും നോണ്‍ എസി ബസുകള്‍ക്ക് നിരക്ക് വര്‍ധിച്ചിട്ടുണ്ട്. സാധാരണ എഴുനൂറ്റിയമ്പത് രൂപ നിരക്കുള്ള കോഴിക്കോട് റൂട്ടില്‍ രണ്ടായിരം രൂപവരെയാണ് ഇപ്പോഴുള്ള നിരക്ക്. രണ്ടായിരത്തിയെണ്ണൂറ് രൂപവരെയാണ് എറണാകുളത്തേയ്ക്ക്. തിരുവനനന്തപുരത്തെത്താന്‍ മൂവായിരം രൂപ വരെ നല്‍കണം.
അതേസമയം, പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍ യാത്രക്ലേശം പരിഹരിക്കാന്‍ കൂടുതല്‍ കേരള എസ് ആര്‍ ടി സി ബസുകള്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവില്‍ പതിനേഴ് പ്രത്യേക സര്‍വീസുകളാണ് കേരളഎസ്ആര്‍.ടിസി നടത്തുന്നത്.
https://www.facebook.com/Malayalivartha