കേരളത്തില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി 15 ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചു.
കേരളത്തില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി 15 ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചു. അവസാന തീയതി സെപ്തംബര്‍ 15 ആയിരിക്കും. ആഗസ്റ്റ് 31 ആണ് റിട്ടേണ്‍ നല്‍കുന്നതിന് മറ്റെല്ലാ സ്ഥലങ്ങളിലും അന്തിമ തീയതി. പ്രളയക്കെടുതി മുന്‍നിര്‍ത്തിയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ തീരുമാനം.
ജൂലൈയിലെ ജി.എസ്.ടി സെയില്‍സ് റിട്ടേണ്‍ അഥവാ ജി.എസ്.ടി.ആര്‍3ബി സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 24 വരെ നേരത്തെ നീട്ടിയിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha