രൂപയുടെ മൂല്യ തകര്‍ച്ച തുടരുന്നു... ഇന്ത്യന്‍ വിനിമയനിരക്ക് താഴോട്ട്
യുഎസ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് പിടിവിട്ടു താഴോട്ടുപോകുന്നു. ഒരു ഡോളറിന് 71 രൂപയെന്ന നിരക്കിലേക്ക് രൂപ കൂപ്പുകുത്തി. പിന്നീട് നില അല്‍പം മെച്ചപ്പെട്ടെങ്കിലും രൂപയുടെ മൂല്യ തകര്‍ച്ച തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.പൊതുമേഖലാ ബാങ്കുകളും എണ്ണകമ്പനികളും വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് രൂപയുടെ ഇടിവിന് കാരണമാകുന്നത്.
രൂപ തകരുന്നത് മൂലം സ്വര്‍ണവിലയും കൂടുകയാണ്. പെട്രോളിനും ഡീസലിനും ദിവസവും വില വര്‍ധിപ്പിക്കുന്നത് വീണ്ടും വിലക്കയറ്റം കൂട്ടുമെന്ന് ഉറപ്പ്.
https://www.facebook.com/Malayalivartha