ആക്സിസ് ബാങ്കിന്റെ അറ്റാദായത്തില്‍ 18 ശതമാനം വര്‍ധനവ്
സാമ്പത്തികവര്‍ഷത്തെ രണ്ടാം ത്രൈമാസത്തെയും ആദ്യ അര്ധവര്ഷത്തേയും സാമ്പത്തിക ഫലങ്ങള്‍ക്ക് ആക്സിസ് ബാങ്കിന്റെ മുബൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്കി. രണ്ടാം ത്രൈമാസത്തിലും അര്‍ധവര്‍ഷത്തിലും യഥാക്രമം 1611 കോടി രൂപയും 3277 കോടി രൂപയും അറ്റാദായമുണ്ടാക്കിയ ബാങ്ക് ഇക്കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനം വര്‍ധനവാണ് കൈ വരിച്ചിരിക്കുന്നത്. ബാങ്കിന്റെ റീട്ടെയില്‍ ഫ്രാഞ്ചെസി മികച്ച നേട്ടമുണ്ടാക്കുന്നതു തുടര്‍ന്നിട്ടുണ്ട്.
ബാങ്കിന്റെ സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനവും ചെറുകിട കാലാവധി നിക്ഷേപങ്ങള്‍ 43 ശതമാനവും വളര്‍ച്ചയാണു രേഖപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha