അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാവുന്ന തീയതി നീട്ടി, പെന്‍ഷന്‍1000 മുതല്‍ 5000 രൂപ വരെ
ആഗസ്റ്റില്‍ അവസാനിക്കാനിരുന്ന അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാവുന്ന കാലാവധി നീട്ടി. എപ്പോള്‍ വേണമെങ്കിലും പദ്ധതിയില്‍ ചേരാം. അവസാന തിയതി നിശ്ചയിച്ചിട്ടില്ല. പദ്ധതിയിലെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്.
18 വയസ്സുമുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ കഴിയുമായിരുന്നത്. ഇതില്‍ പരമാവധി വയസ്സ് 65 ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്. 1000 രൂപമുതല്‍ 5000 രൂപവരെ പെന്‍ഷന്‍ ലഭിക്കാവുന്ന പദ്ധതി 2015ലാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്.മോദി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ അടല്‍ പെന്‍ഷന്‍ സ്‌കീമില്‍ ഇതുവരെ ഒരുകോടിയിലേറെ പേര്‍ ചേര്‍ന്നു കഴിഞ്ഞു.
പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് പ്രതിമാസം ഉറപ്പുള്ള പെന്‍ഷന് വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. കുറഞ്ഞ പെന്‍ഷന്‍ ആയിരവും കൂടിയത് അയ്യായിരവുമാണ്. 5000 രൂപ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ചേരുന്ന സമയത്തെ പ്രായത്തിനനുസരിച്ച് 210 രൂപ മുതല്‍ 1454 രൂപവരെയാണ് അടയ്‌ക്കേണ്ടത്.
60വയസ്സ് പരിധി 65 വയസ്സാക്കി ഉയര്‍ത്തിയിട്ടുണ്ട്.
അംഗത്തിന്റെ കാലശേഷം 8.5 ലക്ഷത്തോളം വരുന്ന തുക പങ്കാളിക്കോ മറ്റ് അവകാശികള്‍ക്കോ നല്‍കും.
https://www.facebook.com/Malayalivartha