സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു, ഇന്ന് പെട്രോളിന് 12 പൈസയും ഡീസലിന് 11 പൈസയും വര്‍ദ്ധിച്ചു
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 12 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.82 രൂപയും ഡീസലിന് 77.75 രൂപയുമാണ് വില. ഈ മാസം പെട്രോളിന് 2.03 രൂപയും ഡീസലിന് 2.53 രൂപയുമാണ് വര്‍ധിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിനിടെ പെട്രോളിനു 9.81 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 14.85 രൂപയും വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എട്ടിനു ലിറ്ററിന് 73.72 രൂപയായിരുന്നു തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസല്‍ വിലയാവട്ടെ അന്ന് 62.64 രൂപ മാത്രമായിരുന്നു.
പെട്രോള്‍ ഒരു ലിറ്ററിന് 19.48 രൂപയും ഡീസല്‍ ലിറ്ററിന് 15.33 രൂപയും കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്. കേരളത്തില്‍ പെട്രോള്‍ വില്പനയ്ക്ക് ഈടാക്കുന്ന വാറ്റ് 30.11 ശതമാനമാണ്. ഡീസലിന് 22.77 ശതമാനം വാറ്റ് നല്കണം. മേയ് 31നു നിരക്ക് കുറച്ചശേഷമുള്ളതാണ് ഈ നി കുതി. നേരത്തേ പെട്രോളിന് 31.8ഉം ഡീസലിന് 24.52ഉം ശതമാനമായിരുന്നു വാറ്റ്.
https://www.facebook.com/Malayalivartha