വൈദ്യുത വാഹനരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി അശോക് ലെയ്‌ലാന്‍ഡ്
ലയ്‌ലാന്‍ഡ് കമ്പനിയുടെ പ്രവര്‍ത്തനം എഴുപത് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി വൈദ്യുത വാഹനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനത്തിന് കമ്പനി തുടക്കം കുറിച്ചത്. വൈദ്യുത വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുക, വാഹനം നിര്‍മ്മിക്കുക, ഇലക്ട്രിക് കാറുകള്‍ പരീക്ഷിക്കുക തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റാണ് ലെയ്‌ലാന്‍ഡ് ഒരുക്കിയിരിക്കുന്നത്.
സീറോ എമിഷന്‍ എന്ന വലിയ ലക്ഷ്യം മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാരും, കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മഹീന്ദ്ര, മാരുതി തുടങ്ങിയ കമ്പനികള്‍ക്ക് പിന്നാലെ ഇ വാഹനങ്ങളുടെ ശ്രേണിയിലേക്ക് പ്രവേശിക്കുകയാണ് ഹെവി വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ്. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അശോക് ലെയ്‌ലാന്‍ഡ് എന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്ലാന്റിലാണ് ഇലക്ടിക്ക് വാഹനങ്ങള്‍ക്കായുള്ള സംയോജിത സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിപണിയിലെ ആവശ്യങ്ങളും, സാങ്കേതിക വിദ്യയും കണക്കിലെടുത്താണ് കമ്പനിയുടെ ഈ നീക്കം.
ഇ മൊബിലിറ്റിയുമായി ബന്ധപ്പെട്ട പരിഗണനയാണ് എന്നൂരിലെ സൗകര്യങ്ങള്‍ നല്‍കുന്നത്്. ലോ ഫ്‌ളോര്‍ സിറ്റി ബസുകളാണ് ഇവിടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നത്. രാജ്യത്തെ എല്ലാ വാഹന നിര്‍മ്മാതാക്കളും ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്തേയ്ക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്.
https://www.facebook.com/Malayalivartha