ഭാരത്ബന്ദിനുശേഷവും വീണ്ടും ഇന്ധനവിലയില്‍ വര്‍ദ്ധനവ്, പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്
ഇന്ധന വില വര്‍ധനവിനെതിരായ ഭാരത് ബന്ദിന് ശേഷവും എണ്ണ വില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.19 രൂപയും ഡീസലിന് 78.14 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 രൂപയും ഡീസലിന് 76.88 രൂപയും കോഴിക്കോട് പെട്രോളിന് 83.11 രൂപയും ഡീസലിന് 77.15 രൂപയുമാണ് വില. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 80.87 രൂപയും ഡീസലിന് 72.97 രൂപയും മുംബൈയില്‍ പെട്രോളിന് 88.26 രൂപയും ഡീസലിന് 77.47 രൂപയുമാണ് വില.
തിങ്കളാഴ്ച പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും വര്‍ധിപ്പിച്ചിരുന്നു. കൊച്ചിയില്‍ പെട്രോളിന് 82.72ഉം ഡീസലിന് 76.73ഉം കോഴിക്കോട് പെട്രോളിന് 82.97ഉം ഡീസലിന് 77ഉം രൂപയും തിരുവനന്തപുരത്ത് പെട്രോള്‍ 84.05 രൂപയും ഡീസലിന് 77.99 രൂപയുമായിരുന്നു വില. അതേസമയം, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാറുകള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചു. ആന്ധ്ര രണ്ടും രാജസ്ഥാന്‍ രണ്ടര രൂപയുമാണ് കുറച്ചത്.
https://www.facebook.com/Malayalivartha