പ്രളയക്കെടുതി; കോഴി വില്പനയില്‍ വന്‍ ഇടിവ്, കോടികളുടെ നഷ്ടം
പ്രളയക്കെടുതിക്ക് പിന്നാലെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് സംസ്ഥാനത്തേക്ക് എത്തുന്ന കോഴിയുടെ വരവ് കുത്തനെ കൂടിയതോടെ ആവശ്യത്തേക്കാള്‍ കൂടുതല്‍ കോഴി ലഭ്യമാകുന്ന സാഹചര്യത്തില്‍ കോഴിവില കുറഞ്ഞിട്ടും വില്പനയില്‍ വന്‍ ഇടിവ്. ഒരു ദിവസം 26 ലക്ഷം കിലോ വില്പനയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 18 ലക്ഷം കിലോമാത്രമാണ് വില്പന. പ്രളയക്കെടുതിയും വിലയിടിവിനുള്ള പ്രധാന കാരണമായി ഈ മേഖലയിലുള്ളവര്‍ പറയുന്നത്.
ജി.എസ്.ടി. നിലവില്‍ വന്നതിനുശേഷം തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും പരിശോധനകളൊന്നുമില്ലാതെ വന്‍തോതില്‍ കോഴിവരവ് തുടങ്ങിയതോടെയാണ് വില കുറഞ്ഞത്. പരിശോധനകള്‍ ഫലപ്രദമായി നടക്കാത്തതിനാല്‍ മോശം കോഴികളും എത്തുന്നുണ്ട്. കേരളത്തേക്കാള്‍ ഉത്പാദനച്ചെലവ് കുറവായതിനാല്‍ പുറമേനിന്നുള്ള കോഴികളെ കുറഞ്ഞവിലയില്‍ വില്പനക്കാരിലെത്തിക്കാന്‍ വ്യാപാരികള്‍ക്ക് സാധിക്കുന്നുണ്ട്. ഇത് മലബാര്‍ മേഖലയില്‍ വില്പന വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥമൂലം സംസ്ഥാനത്തെ കോഴി ഉത്പാദത്തില്‍ 50 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. മൊത്തം ഉത്പാദനത്തിന്റെ 35 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കേരളത്തില്‍ സംഭവിച്ചിട്ടുള്ളത്. 110 രൂപയുണ്ടായിരുന്ന കോഴിയുടെ വില ഇപ്പോള്‍ 75. 80 വരെയാണ്. കോഴിയിറച്ചിക്ക് 120 140 വരെയാണ് നിലവിലെ വില. സംസ്ഥാനത്തെ ഫാം ഉത്പാദകര്‍ക്ക് ഉത്പാദച്ചെലവില്‍ 15 രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
https://www.facebook.com/Malayalivartha