സമ്പദ്ഘടനയ്ക്ക് കടുത്ത ക്ഷതമേല്‍പ്പിച്ച് രൂപയുടെ മൂല്യത്തിലും ഓഹരിവിപണിയിലും വന്‍ തകര്‍ച്ച
സമ്പദ്ഘടനയ്ക്ക് കടുത്ത ക്ഷതമേല്‍പ്പിച്ച് രൂപയുടെ മൂല്യത്തിലും ഓഹരിവിപണിയിലും വന്‍ തകര്‍ച്ച. ഡോളറിന് 72.70 എന്ന നിലയിലേക്ക് രൂപ തകര്‍ന്നടിഞ്ഞു. മുംബൈ ഓഹരിവിപണി സൂചിക സെന്‍സെക്‌സ് 509 പോയിന്റും ദേശീയ സൂചിക നിഫ്റ്റി 150 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ് രണ്ടുദിവസത്തിനുള്ളില്‍ ആയിരത്തോളം പോയിന്റാണ് ഇടിഞ്ഞത്. ഇതിനിടെ, ഡല്‍ഹിയില്‍ ചൊവ്വാഴ്ച പെട്രോളിനും ഡീസലിനും ലിറ്ററിന്് 14 പൈസവീതം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ പെട്രോളിന്് 80.96 രൂപയും ഡീസലിന്് 72.97 രൂപയുമായി. മുംബൈയില്‍ ഇത് യഥാക്രമം 88.26, 77.47 രൂപ വീതമായി.
മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ പെട്രോള്‍വില ലിറ്ററിന് 90.11 രൂപയായി. രൂപയുടെ മൂല്യം ചൊവ്വാഴ്ച 25 പൈസകൂടി ഇടിഞ്ഞതോടെ ഇക്കൊല്ലം ഇതുവരെ ഉണ്ടായ മൂല്യശോഷണം 14 ശതമാനമായി. ധനമന്ത്രാലയം രൂപയെ പിടിച്ചുനിര്‍ത്താന്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലിച്ചില്ല.
വിദേശസ്ഥാപന നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിയുന്നത് തുടരുന്നു. തിങ്കളാഴ്ചമാത്രം 300 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഇക്കൊല്ലം ഇതുവരെ 650 കോടി ഡോളറിന്റെ ഓഹരികള്‍ വിദേശസ്ഥാപന നിക്ഷേപകര്‍ വിറ്റൊഴിഞ്ഞു.
https://www.facebook.com/Malayalivartha