ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു
രൂപയുടെ മൂല്യതകര്‍ച്ചയും ഇന്ധനവില വര്‍ധനവും മൂലം പ്രതിസന്ധിയിലായ ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 200 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി നേട്ടത്തോടെ 11,400 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്.
ബാങ്ക്, മെറ്റല്‍, ഫാര്‍മ, ഓട്ടോ ഓഹരികളാണ് നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്ക്യാപ് ഓഹരികള്‍ ഏകദേശം ഒരു ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്. ഡോളറിനെതിരായ വിനിമയത്തില്‍ രൂപ നേട്ടമുണ്ടാക്കിയതും ഓഹരി വിപണിക്ക് കരുത്തായി. പവര്‍ ഗ്രിഡ്്, മാരുതി സുസുകി, യെസ് ബാങ്ക്, വേദാന്ത തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, ടി.സി.എസ് എന്നിവ നഷ്ടം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha