കീറിപ്പോയ കറന്‍സി മാറ്റുമ്പോള്‍...
കീറിക്കഷണമായ കറന്‍സി, ഇനി ബാങ്കുകള്‍ വെറുതെയങ്ങ് മാറ്റിക്കൊടുക്കില്ല. കീറിപ്പോയ കറന്‍സിയുടെ അളവിനനുസരിച്ചായിരിക്കും ഇനി അതിന്റെ മൂല്യം നിര്‍ണ്ണയിക്കുക . കീറിപ്പോയ കറന്‍സിയുടെ കൂടുതല്‍ ഭാഗം കൈവശമുണ്ടെങ്കില്‍ മുഴുവന്‍ തുക കിട്ടും. കുറച്ചേയൂള്ളൂവെങ്കില്‍ പകുതി തുകയാണ് കിട്ടുക. വളരെ കുറച്ചാണെങ്കില്‍ ഒന്നും കിട്ടില്ല. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശമിറക്കി.
പുതിയ നിര്‍ദേശം പഴയ നോട്ടുകള്‍ക്കും 2,000 രൂപയുള്‍പ്പെടുന്ന പുതിയ നോട്ടുകള്‍ക്കും ബാധകമാണ്. എല്ലാ നോട്ടുകള്‍ക്കും വ്യത്യസ്ത മാനദണ്ഡമായതിനാല്‍ സ്‌കെയിലും കാല്‍ക്കുലേറ്ററുമില്ലാതെ കീറിയ ഭാഗത്തിന്റെ അളവും തിരികെ നല്‍കേണ്ട തുകയും കണക്കാക്കാനാകില്ല.
കറന്‍സി നീളം വീതി മൊത്തം അളവ് മുഴുവന്‍ തുകയും കിട്ടാന്‍ വേണ്ട ചുരുങ്ങിയ അളവ് (അളവുകള്‍ സെന്റീമീറ്ററില്‍)ഒരു രൂപ 9.7 6.3 61.11 31
രണ്ടുരൂപ 10.7 6.3 67.41 34
അഞ്ചുരൂപ 11.7 6.3 73.71 37
പത്തുരൂപ 13.7 6.3 86.31 44
പുതിയ 10 രൂപ 12.3 6.3 77.49 39
20 രൂപ 14.7 6.3 92.61 47
പുതിയ 20 രൂപ 12.9 6.3 81.27 41
20 രൂപ വരെയുള്ള കറന്‍സികള്‍ക്ക് പകുതി തുക തിരികെ നല്‍കുന്ന വ്യവസ്ഥയില്ല. എന്നാല്‍, 50 രൂപയ്ക്കും അതിന് മുകളിലുള്ള കറന്‍സികള്‍ക്കും കീറലിന്റെ അളവനുസരിച്ച് പകുതി പണം കിട്ടും.
കറന്‍സി നീളം വീതി മൊത്തം അളവ് മുഴുവന്‍ തുകയും കിട്ടാന്‍ വേണ്ട ചുരുങ്ങിയ അളവ് പകുതി തുക കിട്ടാന്‍ വേണ്ട ചുരുങ്ങിയ അളവ് (അളവുകള്‍ സെന്റീമീറ്ററില്‍) 50 രൂപ 14.7 7.3 107.31 86 43
പുതിയ 50 രൂപ 13.5 6.6 89.10 72 36
100 രൂപ 15.7 7.3 114.61 92 46
പുതിയ 100 രൂപ 14.2 6.6 93.72 75 38
200 രൂപ 14.6 6.6 96.36 78 39
500 15 6.6 99 80 40
2000 16.6 6.6 109.56 88 44
https://www.facebook.com/Malayalivartha