പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാര മേഖല
യാത്ര, ഇകൊമ്‌ഴ്‌സ്, യൂട്ടിലിറ്റി സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലൂണ്ടായ വളര്‍ച്ച രാജ്യത്തെ ഡിജിറ്റല്‍ വ്യാപാരം ഈ ഡിസംബറോടെ 2.37 ലക്ഷം കോടി രൂപയുടേതായി ഉയരുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
2018 ഡിസംബറോടെ ഈ രംഗത്തെ ബിസിനസ് 2,37,124 കോടി രൂപയാകുമെന്നാണ് കണക്കുകൂട്ടല്‍. 2011 ഡിസംബറിനും 2017 ഡിസംബറിനും ഇടയില്‍ ഈ രംഗത്ത് 34 ശതമാനം വളര്‍ച്ച ഉണ്ടായതായാണ് വിലയിരുത്തല്‍. ഡിജിറ്റല്‍ വ്യാപാര വിപണിയില്‍ 54 ശതമാനം വിപണി വിഹിതവും ഓണ്‍ലൈന്‍ യാത്രാസേവന വിഭാഗത്തിന്റെ സംഭാവനയാണ്. ഈ വിഭാഗത്തിലെ ബിസിനസ് ഏകദേശം 1.10 ലക്ഷം കോടി രൂപയുടേതാണ്. ഇതില്‍ ആഭ്യന്തര വിമാന യാത്രാ ടിക്കറ്റ് ബുക്കിങ്ങും ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുമാണ് മുന്നില്‍.
ഇടെയില്‍ വിഭാഗം 73,845 കോടി രൂപ സംഭാവന ചെയ്യുമ്പോള്‍ യൂട്ടിലിറ്റി സേവന വിഭാഗത്തില്‍ 10,201 കോടി രൂപയാണ് ലഭിക്കുന്നത്. വൈവാഹിക പംക്തികളിലൂടെയും പരസ്യങ്ങളിലൂടെയും ഉള്ള വരുമാനം 6,060 കോടി രൂപയുടേതാണ്. ഓണ്‍ലൈന്‍ ഗ്രോസറി വിതരണത്തിലൂടെയുള്ള ബിസിനസ് 2,200 കോടിയുടേതും.
https://www.facebook.com/Malayalivartha