ഇറാനില്‍ നിന്നുള്ള ക്രീഡോയില്‍ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തുന്നു
അമേരിക്ക ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം ശക്തമാക്കുന്നതിന്റെ ചുവടുപിടിച്ച് ഇന്ത്യ ഇറാനില്‍ നിന്നുള്ള ക്രൂഡോയിലിന്റെ ഇറക്കുമതി പകുതിയായി വെട്ടിറക്കുന്നു. ഇറാനിന്‍ നിന്നും ഇൗ മാസവും ഒക്ടോബറിലും വാങ്ങുന്ന എണ്ണയുടെ അളവാണ് കുറക്കുന്നത്.
ഇറാനുമേല്‍ അമേരിക്ക വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനയെ തുടര്‍ന്ന്, ഈവര്‍ഷം ഏപ്രില്‍/ആഗസ്റ്റ് കാലയളവില്‍ ഇറാനില്‍ വാങ്ങുന്ന എണ്ണയുടെ അളവ് ഇന്ത്യ കൂട്ടിയിരുന്നു. 6.58 ലക്ഷം ബാരല്‍ എണ്ണയാണ് ഇക്കാലയളവില്‍ വാങ്ങിയത്. സെപ്തംബറിലും ഒക്‌ടോബറിലും ഇറക്കുമതി 45 ശതമാനത്തോളം കുറച്ച് ദിവസേന 3.70 ലക്ഷം ബാരല്‍ എണ്ണ വാങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇക്കാര്യം ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഇറാനിയന്‍ കമ്പനിയായ നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്
ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവുമധികം ക്രൂഡോയില്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയെപ്പോലെ, ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധങ്ങളെ ഇന്ത്യയും പിന്തുണച്ചിട്ടില്ല. ഇറാനില്‍ നിന്നുള്ള എണ്ണവാങ്ങല്‍ കുറയ്ക്കാനോ പൂര്‍ണമായും നിറുത്താനോ സജ്ജരാകാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജൂണില്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. അമേരിക്കന്‍ ഉപരോധത്തിനൊപ്പം നില്‍ക്കേണ്ടത് അമേരിക്കയിലെ ഇന്ത്യന്‍ നിക്ഷേപങ്ങളുടെ സുരക്ഷയ്ക്ക് അത്യാവശ്യമായതിനാലാണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുന്നത്.
https://www.facebook.com/Malayalivartha