കേരളത്തിലെ ടൂറിസം മേഖലയുടെ തിരിച്ച് വരവിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നു
കേരളത്തിലെ പ്രളയക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലൊന്നായ ടൂറിസം മേഖല വന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ഈ മേഖലയെ കരകയറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ 12 ഇന കര്‍മപരിപാടി തയ്യാറാക്കിയിട്ടുണ്ട്.
കേരളത്തിലേക്കുള്ള യാത്ര സുരക്ഷിതമാണെന്ന് ആളുകളെ ബോധ്യപ്പെടുത്തണം. പലരും പ്രളയത്തെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും അറിഞ്ഞിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ആര്‍ക്കും അറിയില്ല. ടൂറിസം മേഖലയുടെ തിരിച്ചുവരവിന് ടൂറിസം വകുപ്പ് മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വ്യാപക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചെങ്കിലും പൂര്‍ണമായി നശിച്ച ഒരു വിനോദ സഞ്ചാരമേഖലയും കേരളത്തിലില്ല എന്നത് ആശ്വാസകരമാണ്. തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണം അടിയന്തരമായി നടത്തും. ഇന്ത്യയിലും വിദേശത്തുമുള്ള ടൂറിസം വ്യാപാരമേളകളില്‍ പങ്കെടുക്കുന്നതിനോടൊപ്പം റോഡ് ഷോകള്‍ സംഘടിപ്പിക്കും. ഡിജിറ്റല്‍ കാംപെയിനുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. വിദേശത്തുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുമായി ഫാം ടൂറുകള്‍ നടത്തും.
https://www.facebook.com/Malayalivartha