പി എസ് എല്‍ വി സി 42 റോക്കറ്റ് വിക്ഷേപണ വിജയം; ഇന്ത്യയ്ക്ക് നേട്ടം 200 കോടി
ഭൂമിയുടെ ഉപരിതല നിരീക്ഷണം ലക്ഷ്യമിട്ടുള്ള ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങള്‍ ഐ എസ് ആര്‍ ഒയുടെ പി എസ് എല്‍ വി - സി 42 റോക്കറ്റ് വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ഞായറാഴ്ച രാത്രി 10.08 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. പൂര്‍ണമായും വാണിജ്യാടിസ്ഥാനത്തില്‍ നടത്തിയ വിക്ഷേപണത്തില്‍ 200 കോടി രൂപയുടെ ലാഭമാണ് ഐഎസ്ആര്‍ഒയ്ക്ക് ലഭിക്കുക. ബ്രിട്ടന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് രാത്രി വിക്ഷേപണം നടത്തിയത്.
വിശ്വസ്ത റോക്കറ്റായ പി എസ് എല്‍ വി ഉപയോഗിച്ചുള്ള 44ാം ദൗത്യത്തില്‍ രണ്ടു ബ്രിട്ടിഷ് ഉപഗ്രഹങ്ങളാണ് ഐ എസ് ആര്‍ ഒ ബഹിരാകാശത്തെത്തിച്ചത്. രണ്ടും കൂടി 889 കിലോ ഭാരമുണ്ട്. ബ്രിട്ടിഷ് കമ്പനിയായ സറേ സാറ്റലൈറ്റ് ടെക്‌നോളജിയുടേതാണ് ഉപഗ്രഹങ്ങള്‍. ബ്രിട്ടന്‍ ലക്ഷ്യമിട്ട ഭ്രമണപഥത്തില്‍ എത്തിക്കാന്‍ വേണ്ടിയാണ് രാത്രി വിക്ഷേപണം നടത്തിയത്. ഇതുവരെ ശ്രീഹരിക്കോട്ടയില്‍ നിന്ന് മൂന്നു തവണ മാത്രമാണ് രാത്രി വിക്ഷേപണം നടത്തിയിട്ടുള്ളത്. റോക്കറ്റ് പൂര്‍ണമായും വിദേശ കമ്പനി വാടകയ്ക്ക് എടുത്താണ് വിക്ഷേപണം നടത്തിയത്. ദുരന്തനിവാരണം, കപ്പലുകളുടെ ഗതിനിര്‍ണയം എന്നിവ ഉദ്ദേശിച്ചുള്ള ഉപഗ്രഹമാണ് നോവസര്‍. പരിസ്ഥിതി നിരീക്ഷണത്തിന് ഉന്നംവച്ചുള്ളതാണ് എസ്1 - 4.
വാണിജ്യാടിസ്ഥാനത്തില്‍ കൂടുതല്‍ വിക്ഷേപണദൗത്യങ്ങള്‍ ഐഎസ്ആര്‍ഒ ഏറ്റെടുക്കും. കടുത്ത മല്‍സരമാണ് ഈ മേഖലയിലുള്ളത്. എന്നാല്‍, മികച്ച വിക്ഷേപണചരിത്രവും ചെലവുകുറവും ഇന്ത്യക്ക് അനുകൂല ഘടകങ്ങളാണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പി എസ് എല്‍ വി 'സി 42' ത/യ്യാറാക്കിയത്.
https://www.facebook.com/Malayalivartha