എണ്ണക്കമ്പനികളുടെ വരുമാന നഷ്‌ടത്തില്‍ 16 ശതമാനം കുറവ്
വിപണി വിലയേക്കാള്‍ക്കുറച്ച് പെട്രോളിയം ഉത്‌പന്നങ്ങള്‍ വില്‍ക്കുന്നതിലുടെ എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന വരുമാന നഷ്‌ടത്തില്‍ 16 ശതമാനം കുറവ്. സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസത്തെ കണക്കുകള്‍ പ്രകാരമാണിത്. അതേ സമയം പാചക വാതക വില്‍പനയില്‍ നഷ്‌ടം 32 ശതമാനം ഉയര്‍ന്നു. ഏപ്രില്‍-സപ്‌തംബര്‍ കാലയളവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍), ഭാരത് പെട്രോളിയം (ബി.പി.സി.എല്‍) എന്നീ മുന്ന് കമ്പനികള്‍ക്കും ചേര്‍ന്ന 51,110 കോടി രൂപയുടെ വരുമാനനഷ്‌ടമാണുണ്ടായത്. മുന്‍വര്‍ഷം ഇതേ കാലയളവിലിത് 60,900 കോടി രൂപയായിരുന്നു. അതേ സമയം പാചകവാതക വില്‍പനയിലെ നഷ്‌ടം മുന്‍വര്‍ഷത്തെ 18,585 കോടി രൂപയില്‍ നിന്ന 24,597 കോടിയായി ഉയര്‍ന്നു. ഡീസല്‍ വില്‍പനയില്‍ നിന്നുളള നഷ്‌ടം 60 ശതമാനം കുറഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷത്തെ 28,014 കോടിയില്‍ നിന്ന് 11,656 കോടിയായാണ് കുറഞ്ഞത്. മണ്ണെണ്ണ വില്‍പനയിലെ നഷ്‌ടം 14,000 കോടിയോളം രൂപയാണ്. ഇതില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല.
പാചകവാതക വില്‍പന ഉയര്‍ന്നതാണ് നഷ്‌ടം കൂടാന്‍ കാരണമായി പറയുന്നത്. ഉപഭോഗത്തില്‍ 11 ശതമാനും വര്‍ധനയുണ്ടായിട്ടുണ്ട്. ഇതില്‍ 80 ശതമാനവും സബ്‌സിഡി നല്‍കിയുളളതാണ്. രണ്ടു വര്‍ഷത്തിനിടെ രണ്ടു തവയാണ് പാചകവാതക വില വര്‍ധിപ്പിച്ചത്. മൂന്നു മുതല്‍ നാലു ശതമാനം വരെയായിരുന്നു വര്‍ധന.
പെട്രോളിയം ഉത്‌പന്നങ്ങളുടെ ഉപഭോഗത്തില്‍ 60 ശതമാനവും ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നീ മൂന്ന് ഉത്‌പന്നങ്ങളാണ്. ഇവ മൂന്നിന്റെയും ഉപഭോഗത്തില്‍ മുന്ന് ശതമാനും വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസക്കാലയളവില്‍ 45.1 ദശലക്ഷം ടണ്‍ ആയിരുന്നു ഉപഭോഗമെങ്കില്‍ ഇപ്പോഴിത് 46.4 ദശലക്ഷം ടണ്‍ ആണ്.
https://www.facebook.com/Malayalivartha